സ്ക്കൂൾ കാന്റീനിൽ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം: പോലീസ് കേസെടുത്തു

സ്ക്കൂൾ കാന്റീനിൽ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം: പോലീസ്  കേസെടുത്തു

ബാലുശ്ശേരി: കോക്കല്ലൂർ ഹയർ സെക്കൻഡറി സ്ക്കൂൾ ഒൻപതാംക്ലാസ് വിദ്യാർത്ഥിയെ സ്കൂൾ കാന്റീനിൽ വെച്ച് മർദ്ദിച്ച സംഭവത്തിൽ പി.ടി.എ.കമ്മിറ്റി അംഗം കെ.പി.സജീഷിനെതിരെ ബാലുശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതുമായി ബന്ധപ്പെട്ട് സ്ക്കൂൾ പി.ടി.എ കമ്മിറ്റിയിൽ നിന്നും സ്ക്കൂൾ കാന്റീനിന്റെ ചുമതലയിൽ നിന്നും സജീഷിനെ നീക്കംചെയ്തു.

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയും കൈപ്പുറത്ത് രാജേന്ദ്രന്റെ മകനുമായ അമൽരാജിനെ (14) യാണ് ഇന്റർവെൽ സമയത്ത് സ്കൂൾ കാന്റീനിൽ വെച്ച് മർദ്ദിച്ചത് . കാന്റീനിൽ മിഠായി വാങ്ങാനെത്തിയ അമൽരാജിനെ കടയിലെ കാഷ് ബോക്സ് തട്ടിയിട്ടെന്ന് പറഞ്ഞ് കാന്റീനിലെത്തിയ കോക്കല്ലൂർ സജീഷ് മർദ്ദിക്കുകയായിരുന്നുവെന്നാണ് വിദ്യാർത്ഥി പറയുന്നത്. സംഭവത്തിനു ശേഷം വൈകിട്ട് വീട്ടിലെത്തിയ അമൽരാജിന് ഭക്ഷണം കഴിക്കാനാകാത്തതിനെ തുടർന്ന് രക്ഷിതാക്കൾ അന്വേഷിച്ചപ്പോഴാണ് മർദ്ദനവിവരം പുറത്തു പറഞ്ഞത്. കഴുത്തുവേദനയെ തുടർന്ന് വൈകീട്ടോടെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച അമൽരാജിനെ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.

Balussery News

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!