കോഴിക്കോട്:ട്രെയിൻ യാത്രികരുടെ ഫോൺ, ലാപ് ടോപ് എന്നിവ പതിവായി മോഷ്ടിക്കുന്ന യുവാവിനെ കോഴിക്കോട് റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തു. വാണിയമ്പലം സ്വദേശി മുഹമ്മദ് സിഫിലാണ് (23) പിടിയിലായത്. കോഴിക്കോട് റെയിൽവേ പൊലീസ് ഇൻസ്പെക്ടർ സുധീർ മനോഹറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ പി.കെ. ബഷീർ, എം.പി. അനി. ഡാൻസാഫ് അംഗങ്ങളായ പി.ബി. ജോസ്, അഖിലേഷ്, സജികുമാർ, ആർ.പി.എഫ് ഉദ്യോഗസ്ഥരായ എസ്.ഐ എം.പി. ഷിനോജ്കുമാർ, എ.എസ്.ഐമാരായ കെ.എം. ഷിജു, കെ.സി. രഞ്ജിത്ത്, കെ.സി. രാധാകൃഷ്ണൻ, ഒ.പി. ബാബു എന്നിവരുടെ പരിശ്രമഫലമായാണ് പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചത്. പ്രതിയുടെ പേരിൽ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിൽ കേസുകൾ നിലവിലുണ്ട്. കോഴിക്കോട് ജെ.എഫ്.സി എം (ഒന്ന്) കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ട്രെയിനിൽ പതിവായി മോഷണം: യുവാവ് അറസ്റ്റിൽ
ട്രെയിനിൽ പതിവായി മോഷണം: യുവാവ് അറസ്റ്റിൽ
