വേൾഡ് ഫാർമസി ഡേയോടനുബന്ധിച്ച് ആൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വിവിധ പാലിയേറ്റിവ് കെയർ സ്ഥാപനങ്ങൾക്ക് മരുന്നുവിതരണം നടത്തി

വേൾഡ് ഫാർമസി ഡേയോടനുബന്ധിച്ച് ആൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വിവിധ പാലിയേറ്റിവ് കെയർ സ്ഥാപനങ്ങൾക്ക് മരുന്നുവിതരണം നടത്തി

മുക്കം: വേൾഡ് ഫാർമസി ഡേയോടനുബന്ധിച്ച് ആൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്  All India Medical Institute വിവിധ പാലിയേറ്റിവ് കെയർ സ്ഥാപനങ്ങൾക്ക് മരുന്നുവിതരണം നടത്തി. കോഴിക്കോട് ബ്രാഞ്ചിലെ വിദ്യാർത്ഥികൾ ശേഖരിച്ച മരുന്നുകൾ മാവൂർ പാലിയേറ്റീവിന് പ്രിൻസിപ്പൽ ജ്യോതിലക്ഷ്മി കൈമാറി. താമരശ്ശേരി ബ്രാഞ്ചിലെ വിദ്യാർത്ഥികൾ ശേഖരിച്ച മരുന്നുകൾ കൊടുവള്ളി പൂക്കോയ തങ്ങൾ പാലിയേറ്റിവ് സെന്ററിന് പ്രിൻസിപ്പൽ ഇൻ ചാർജ് മുബിന നിസാർ കൈമാറി. എടവണ്ണപ്പാറ ബ്രാഞ്ചിലെ വിദ്യാർത്ഥികൾ മരുന്നുകൾ വാഴക്കാട് പാലിയേറ്റിവ് കെയറിന് ജംഷിദ് കൈമാറി. മുക്കം ബ്രാഞ്ച് ശേഖരിച്ച മരുന്നുകൾ മുക്കം ഗ്രെയ്സ് പാലിയേറ്റീവിന് പ്രിൻസിപ്പൽ ഇൻ ചാർജ് ഷിങ്‌ളി പ്രദീപ് കൈമാറി. അരിക്കോട് ,വടകര ബ്രാഞ്ചുകളിലും വിവിധ പരിപാടികൾ നടന്നു. ഫാർമസി അദ്ധ്യാപകരായ ശ്യാമിലി ചന്ദ്രൻ, ഫായിസ , നജ്മ , അപർണ , മുബീന, മേഘ എന്നിവർ നേതൃത്വം നൽകി

Mukkam News

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!