ബാലുശ്ശേരി: സംസ്ഥാന പാതയിൽ കാട്ടാമ്പള്ളി പെട്രോൾ പമ്പിന് സമീപമുള്ള തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളി.
ഞായറാഴ്ച പുലർച്ച ഒന്നോടെ ടാങ്കറിലെത്തിയ സംഘമാണ് കക്കൂസ് മാലിന്യം തോട്ടിലേക്ക് ഒഴുക്കിയതെന്ന് ദൃക്സാക്ഷിയായ നാട്ടുകാരൻ പറഞ്ഞു.കാട്ടാമ്പള്ളി തോട് പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയായ മഞ്ഞപ്പുഴയിലേക്കാണ് കൂടിച്ചേരുന്നത്.
കഴിഞ്ഞ ആറുമാസത്തിനിടെ നാലു തവണ കാട്ടാമ്പള്ളി തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളിയതായി നാട്ടുകാർക്ക് പരാതിയുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് ബാലുശ്ശേരി പൊലീസിൽ പരാതി നൽകി. പ്രദേശത്ത് ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
