
ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്തിലെ കുറുമ്പൊയിൽ, കാപ്പിക്കുന്ന്, നമ്പിക്കുളം ഭാഗങ്ങളിൽ താമരശ്ശേരി എക്സൈസ് റേഞ്ച് പാർട്ടി നടത്തിയ റെയ്ഡിൽ വാറ്റുകേന്ദ്രം നശിപ്പിച്ചു. മൂന്നു ബാരലുകളിലായി സൂക്ഷിച്ച 400 ലിറ്റർ വാഷും 30 ലിറ്റർ ചാരായവും രണ്ട് വാറ്റുസെറ്റും ഒരു മൊബൈൽ ഫോണും ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്.
വാഷ് സംഭവസ്ഥലത്ത് നശിപ്പിക്കുകയും ചെയ്തു. വ്യാജചാരായ നിർമാണത്തിനെതിരെ കേസെടുത്തിട്ടുണ്ട്. റെയ്ഡിൽ പ്രിവൻറിവ് ഓഫിസർ രഞ്ജിത്ത്, ഐ.ബി പ്രിവൻറിവ് ഓഫിസർ ചന്ദ്രൻ കുഴിച്ചാലിൽ, സി.ഇ.ഒമാരായ സുരേഷ് ബാബു, നൗഷീർ, ശ്യാം പ്രസാദ് എന്നിവർ പങ്കെടുത്തു.