
ചേളന്നൂർ: എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. കട്ടിപ്പാറ എടവലക്കണ്ടി മുഹമ്മദ് ഹബീബിനെയാണ് (29) കാക്കൂര്‍ പൊലീസ് ചേളന്നൂര്‍ മുതുവാട്ടുതാഴ അക്വഡക്ടിന് സമീപത്തുനിന്ന് പിടികൂടിയത്. കാറില്‍ കടത്തുകയായിരുന്ന 1.22 ഗ്രാം എം.ഡി.എം.എ, 375 ഗ്രാം കഞ്ചാവ് എന്നിവയാണ് ഇയാളില്‍നിന്ന് പിടികൂടിയത്.
കെ.എല്‍ 76 ബി 2108 കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്.ഐമാരായ എം. അബ്ദുൽ അലാം, കെ. ജയരാജന്‍, രമേശ്ബാബു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ.എം. ബിജേഷ്, പല്‍മേഷ്, സുബിജിത്ത്, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.