ബാലുശ്ശേരി: ഓവുചാലിന് സ്ലാബിടാത്തത് അപകടക്കെണിയാകുന്നു. ബാലുശ്ശേരി മുക്കിൽ താമരശ്ശേരി ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിനടുത്ത് ഓവുചാലിൽ സ്ലാബിടാത്തത് കാൽനടക്കാർക്കും വ്യാപാരികൾക്കും വിനയാകുകയാണ്. ബസിൽനിന്നിറങ്ങി കടയിലേക്കു പോകുന്നവരാണ് അപകടത്തിൽപെടുന്നത്. സാമൂഹിക പ്രവർത്തകനായ മനോജ് കുന്നോത്ത് അപകടകരമായ സ്ഥലത്ത് താൽക്കാലിക വേലി കെട്ടി വേർതിരിച്ചിരിക്കുകയാണ്.
ബാലുശ്ശേരി മുക്കിൽ ഓവുചാലിന് സ്ലാബിടാത്തത് അപകടക്കെണിയാകുന്നു
