വടകര: കലോത്സവ നഗരിക്കടുത്ത് ഓട്ടോറിക്ഷയിൽ കഞ്ചാവ് വിൽപന നടത്തിയ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മേപ്പയിൽ ഏട്ടം മലോൽ രാജനെ(60)യാണ് വടകര എസ്.ഐ ബാബുരാജ് അറസ്റ്റ് ചെയ്തത്. 36 ഗ്രാം കഞ്ചാവ് ചെറുപൊതികളിലായി വിൽപന നടത്തുകയായിരുന്ന പ്രതിയുടെ ഓട്ടോ കസ്റ്റഡിയിൽ എടുത്തു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കലോത്സവ നഗരിക്കടുത്ത് കഞ്ചാവുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
