മുക്കം: ഒമ്പതുകാരിയെ പീഡിപ്പിച്ച 50 കാരനെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. മുക്കം തെച്ച്യാട് സ്വദേശി മുറിയൻ കണ്ടത്തിൽ ബാബുരാജനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ബി.ജെ.പി പ്രവർത്തകനാണ്.
കഴിഞ്ഞ ദിവസം സ്കൂളിൽവെച്ച് വിദ്യാർഥിനിയുടെ സ്വഭാവ മാറ്റത്തിൽ സംശയം തോന്നിയ അധ്യാപകർ നടത്തിയ കൗൺസിലിങ്ങിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്.
മുമ്പും പല തവണ കുട്ടി പീഡനത്തിരയായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. മുക്കം പൊലീസ് അറസ്റ്റ് ചെയ്ത ബാബുരാജനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
