പതിനൊന്നുകാരന് പീഡനം, ഭീഷണിപ്പെടുത്തല്‍; മണാശ്ശേരിയിൽ മദ്രസാ അധ്യാപകന്‍ പോക്സോ കേസില്‍ പിടിയിൽ

പതിനൊന്നുകാരന് പീഡനം, ഭീഷണിപ്പെടുത്തല്‍; മണാശ്ശേരിയിൽ  മദ്രസാ അധ്യാപകന്‍ പോക്സോ കേസില്‍ പിടിയിൽ

കോഴിക്കോട് മുക്കം മണാശ്ശേരിയില്‍ പോക്സോ കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. കാരശ്ശേരി സ്വദേശി കൊന്നാലത്ത് മുബഷീര്‍ ആണ് അറസ്റ്റിലായത്. പതിനൊന്നു വയസുകാരനെ മദ്രസയില്‍ വെച്ച് പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്.  പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ കുട്ടിയെ രക്ഷിതാക്കള്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം അറിയുന്നത്. പീഡിപ്പിച്ച വിവരം പുറത്തു പറയാതിരിക്കാന്‍ മുബഷീര്‍ ഭീഷണിപ്പെടുത്തിയതായും കുട്ടി പറഞ്ഞു. ഇതിനു പിന്നാലെ രക്ഷിതാക്കള്‍ മുക്കം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുക്കം പോലീസ് ചൊവ്വാഴ്ച രാത്രിയോടെയാണ് പ്രതിയെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. മുക്കം എസ്.ഐ. ജിതേഷ്. എ.എസ്.ഐ. ജോയി തോമസ്, എസ്.സി.പി.ഒമാരായ ഷറഫുദ്ദീന്‍, അബ്ദുല്‍ റഷീദ്, മുംതാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

സമാനമായ മറ്റൊരു സംഭവത്തില്‍ മലപ്പുറത്ത് പന്ത്രണ്ട് വയസുകാരനായ വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപകൻ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ചുങ്കത്തറ മാമ്പൊയിൽ സ്വദേശിയായ പൊട്ടെങ്ങൽ വീട്ടിൽ അസൈനാറാണ് പിടിയിലായത്. നിലമ്പൂരിലെ ഒരു സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകനാണ് അറസ്റ്റിലായ അസൈനാർ. പ്രായപൂർത്തിയാകാത്ത കുട്ടിയെ ഭയപ്പെടുത്തിയായിരുന്നു പീഡനം. പല പ്രാവശ്യം ലൈംഗിക പീഡനം നടത്തി. വിവരം ഒടുവിൽ കുട്ടി രക്ഷിതാക്കളെ അറിയിച്ചു. തുടര്‍ന്ന് രക്ഷിതാക്കൾ നിലമ്പൂർ പൊലീസിനെ സമീപിക്കുകയായിരുന്നു. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!