ആശുപത്രി പാര്‍ക്കിങ്ങിന് സമീപം വിൽപ്പനക്കായി കൊണ്ടുവന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

ആശുപത്രി പാര്‍ക്കിങ്ങിന് സമീപം വിൽപ്പനക്കായി കൊണ്ടുവന്ന  മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

കോഴിക്കോട്: നഗരത്തില്‍ വില്‍പനക്കായി കൊണ്ടുവന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ബേപ്പൂര്‍ തമ്പി റോഡ് ചാമ്പയില്‍ വീട്ടില്‍ മുജീബ് റഹ്‌മാ(40)നാണ് പിടിയിലായത്. മിംസ് ആശുപത്രി പാര്‍ക്കിങ്ങിന് സമീപം വില്‍പനയ്ക്കായി കൈവശം സൂക്ഷിച്ച 12 ഗ്രാം എം.ഡി.എം.എയുമായാണ് ഇയാളെ പിടികൂടിയത്. പിടികൂടിയ എം.ഡി.എം.എയ്ക്ക് വിപണിയില്‍ 50,000 രൂപ വില വരും. ഇയാള്‍ ലഹരിമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും ബെംഗളൂരുവില്‍നിന്നാണ് മയക്കുമരുന്ന് നാട്ടിലെത്തിച്ചതെന്നും പോലീസ് അറിയിച്ചു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!