കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയി‌ൽ ചികിത്സ പിഴവിനെ തുടർന്ന് വീട്ടമ്മ മരിച്ചെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയി‌ൽ ചികിത്സ പിഴവിനെ തുടർന്ന് വീട്ടമ്മ മരിച്ചെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയി‌ൽ ചികിത്സ പിഴവിനെ തുടർന്ന് വീട്ടമ്മ മരിച്ചെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. ബന്ധുക്കളുടെ പരാതിയിൽ കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെയാണ് പൊലീസ് കേസെടുത്തത്.

കോഴിക്കോട് കൂടരഞ്ഞി സ്വദേശി സിന്ധു (45) ആണ് മരിച്ചത്. ‌പനി ബാധിച്ച് ഇന്നലെ വൈകീട്ടാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരുന്ന് മാറി കുത്തിവെച്ചാണ് സിന്ധു മരിച്ചതെന്നാണ് ഭർത്താവ് രഘുവിന്‍റെ ആരോപണം. കുത്തിവെപ്പ് എടുത്തയുടൻ യുവതി മരിക്കുകയായിരുന്നെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!