കോഴിക്കോട് ജി​ല്ല റഗ്ബി; ചക്കാലക്കൽ അക്കാദമിയും നടുവണ്ണൂർ എച്ച്.എസ്.എസും ജേതാക്കൾ

കോഴിക്കോട് ജി​ല്ല റഗ്ബി; ചക്കാലക്കൽ അക്കാദമിയും നടുവണ്ണൂർ എച്ച്.എസ്.എസും ജേതാക്കൾ

കൊ​ടു​വ​ള്ളി: ജി​ല്ല സ​ബ്ജൂ​നി​യ​ർ റ​ഗ്ബി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ച​ക്കാ​ല​ക്ക​ൽ എ​ച്ച്.​എ​സ്.​എ​സ് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യും ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ന​ടു​വ​ണ്ണൂ​ർ എ​ച്ച്.​എ​സ്.​എ​സും ജേ​താ​ക്ക​ളാ​യി. ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ച​ക്കാ​ല​ക്ക​ൽ എ​ച്ച്.​എ​സ്.​എ​സ് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യും പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കൊ​യി​ലാ​ണ്ടി എ​ച്ച്.​എ​സ്.​എ​സും ര​ണ്ടാം​സ്ഥാ​നം നേ​ടി.

ഇ​രു​വി​ഭാ​ഗ​ത്തി​ലും മെ​ഡി​ക്ക​ൽ കോ​ള​ജ് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി മൂ​ന്നാം സ്ഥാ​നം നേ​ടി. സ​മാ​പ​ന ച​ട​ങ്ങി​ൽ കേ​ര​ള സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അം​ഗം ടി.​എം. അ​ബ്ദു​റ​ഹി​മാ​ൻ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ശ്രീ​ജി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​യാ​സ് അ​ടി​വാ​രം, പി.​കെ. സു​കു​മാ​ര​ൻ, കെ. ​റ​ഫീ​ഖ്, പി. ​വി​നു, കെ. ​അ​മ​ൽ സേ​തു​മാ​ധ​വ​ൻ, കെ. ​ല​ത എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!