പാന്റിന്റെ പോക്കറ്റിലിട്ട മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; കോഴിക്കോട്ട് യുവാവിന് പരുക്ക്

പാന്റിന്റെ പോക്കറ്റിലിട്ട മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; കോഴിക്കോട്ട് യുവാവിന് പരുക്ക്

പാന്റിന്റെ പോക്കറ്റിലിട്ട മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരുക്ക്. കോഴിക്കോടാണ് സംഭവം. റെയിൽവേ കരാർ തൊഴിലാളിയായ ഫാരിസ് റഹ്‌മാനാണ് പൊള്ളലേറ്റത്. സാരമായി പരുക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നു രാവിലെ ഏഴു മണിയോടെയാണ് സംഭവം. ഫാരിസ് റഹ്മാൻ ഓഫിസിൽ എത്തിയതിനു പിന്നാലെയാണ് പോക്കറ്റിലിരുന്ന് ഫോൺ പൊട്ടിത്തെറിച്ചത്. റിയല്‍മി 8 സ്മാര്‍ട്‌ഫോണ്‍ ആണ് തീപിടിച്ചത്.ഫോണ്‍ ചൂടാകുന്ന പ്രശ്‌നങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ അഞ്ചാറ് മാസങ്ങള്‍ക്ക് മുമ്പ് ഫോണിന്റെ ഡിസ്‌പ്ലേ മാറ്റിയിരുന്നു.

തീപിടിച്ച ഉടന്‍തന്നെ ഫാരിസ് തന്റെ പാന്റ് ഊരി എറിയുകയായിരുന്നു. ഇതിനിടെയാണ് കാലിന് പൊള്ളലേറ്റത്. ഫോണിന്റെ ബാറ്ററിയും ബാക്കും പൂര്‍ണണായും കത്തി നശിച്ചു. വസ്ത്രത്തിനും തീപിടിച്ചു. അടുത്തുള്ള ആശുപത്രിയില്‍ ചികിത്സതേടി.

തൃശൂർ തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരി മരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപാണ് വീണ്ടും സമാനമായ അപകടം നടന്നത്. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെയും സൗമ്യയുടെയും മകൾ ആദിത്യശ്രീയാണ് അന്നത്തെ മരിച്ചത്. രാത്രി പത്തരയോടെയായിരുന്നു സംഭവം. ഫോണിൽ വിഡിയോ കാണുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. കുട്ടി തൽക്ഷണം മരിച്ചു

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!