കോഴിക്കോട് ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; പ്രതിയുടെ സിസി ടി വി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട് ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; പ്രതിയുടെ സിസി ടി വി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട് : കോഴിക്കോട് ഗോവിന്ദപുരം ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ മോഷണം. ഭണ്ഡാരം കുത്തി തുറന്ന നിലയിൽ. ക്ഷേത്ര ഭാരവാഹികൾ പൊലീസിൽ പരാതി നൽകി. ഏഴ് ഭണ്ഡാരങ്ങൾ കുത്തി തുറന്നാണ് മോഷണം നടത്തിയത്.

എത്ര പണം നഷ്ടപ്പെട്ടെന്ന് ഇതുവരെ അറിയാൻ സാധിച്ചിട്ടില്ല. 6 ഭണ്ഡാരത്തിൽ നിന്ന് പണം നഷ്ടപ്പെട്ടെന്ന് ക്ഷേത്ര അധികൃതർ വ്യക്തമാക്കുന്നു. വടക്കേ വാതിൽ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. 3:34 ന് ക്ഷേത്രത്തിൽ കടന്നതായി സിസിടിവി യിലെ സമയം വ്യക്തമാക്കുന്നു.

സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്. 4:45 ന് മേൽശാന്തി ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഹെല്‍മെറ്റ് ധരിച്ച് മോഷ്ടാവ് അകത്ത് കയറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!