കാരശ്ശേരി : കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പട്ടികജാതി ഗുണഭോക്താക്കൾക്ക് കുടിവെള്ള ടാങ്ക് വിതരണംചെയ്തു.
1,58,080 രൂപ ചെലവഴിച്ച് 52 പട്ടികജാതി ഗുണഭോക്താക്കൾക്കാണ് ടാങ്ക് നൽകിയത്. 25 ശതമാനം ഗുണഭോക്താക്കളും 75 ശതമാനം ഗ്രാമപ്പഞ്ചായത്തും എന്ന രീതിയിൽ ചെലവ് വഹിച്ചാണ് പദ്ധതി നടപ്പാക്കിയത്. ടാങ്ക് വിതരണം പഞ്ചായത്ത് പ്രസിഡൻറ് വി.പി. സ്മിത ഉദ്ഘാടനം നിർവഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷരായ ശാന്താ ദേവി മൂത്തേടത്ത്, സത്യൻ മുണ്ടയിൽ, ജിജിത സുരേഷ്, വാർഡംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്, കെ.കെ. നൗഷാദ്, റുഖിയ റഹീം, ഷാഹിന, കെ. ശിവദാസൻ, ഇ.പി. അജിത് എന്നിവർ സംസാരിച്ചു.