
കോഴിക്കോട്: കുറ്റിക്കാട്ടുരിൽ അമിതവേഗതയിലെത്തിയ കാർ കാൽനടയാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു. അപകടത്തിൽ നരിക്കുനി സ്വദേശി സദാനന്ദൻ (65) ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കാർ നടന്നുപോകുകയായിരുന്ന സദാനന്ദനെയും ഇതരസംസ്ഥാന തൊഴിലാളിയെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സദാനന്ദൻ ദൂരേക്ക് തെറിച്ചുവീഴുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.