മുക്കംഫെസ്റ്റിന് കൊടിയേറി

മുക്കംഫെസ്റ്റിന് കൊടിയേറി

മുക്കം : മലയോരനാടിന്റെ ഉത്സവമായ മുക്കംഫെസ്റ്റിന് അഗസ്ത്യൻമുഴിയിൽ കൊടിയേറി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി കൊടിയേറ്റി. ലിന്റോ ജോസഫ് എം.എൽ.എ. അധ്യക്ഷനായി. മത്തായി ചാക്കോ പഠനഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ 19 മുതൽ ഫെബ്രുവരി അഞ്ചുവരെ തൊണ്ടിമ്മൽ ഇരുവഴിഞ്ഞി സ്റ്റേഡിയത്തിലാണ് ഫെസ്റ്റ്.

മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു, ഫെസ്റ്റ് കൺവീനർ വി.കെ. വിനോദ്, കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.പി. ചാന്ദ്നി, പ്രശോഭ് പെരുമ്പടപ്പിൽ, വി. കുഞ്ഞൻ, ദീപു പ്രേംനാഥ്, വേണു, പി. പ്രേമൻ, അബ്ദുൾ ഗഫൂർ, ഷാഹുൽ ഹമീദ്, സിഗ്നി ദേവരാജ്, സുകുമാരൻ ഇരുൾകുന്നുമ്മൽ, സി.ടി. നളേശൻ, രാജീവ് തുടങ്ങിയവർ സംസാരിച്ചു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!