കോഴിക്കോട് : ഇന്ത്യയിലെ പ്രമുഖ കമ്പ്യൂട്ടർ പഠന ശൃംഖലയായ ജി ടെകിൽ നിന്നും ഐ എ ബി യോഗ്യത നേടിയ വിദ്യാർത്ഥികൾക്കായി ബിരുദ ദാന ചടങ്ങ് ജീക്കോൺ ഈ മാസം 24,25,26 തിയ്യതികളിൽ കോഴിക്കോട് , എറണ്ണാകുളം, തിരുവനന്തപുരം ജില്ലകളിൽ നടത്തുമെന്ന് ജി ടെക്ക് ചെയർമാൻ മെഹറൂഫ് മണലൊടി അറിയിച്ചു.
യു കെ ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്കൗണ്ടൻസ് ആൻഡ് ബുക്ക് കീപ്പേഴ്സിന്റെ ( ഐ എ ബി) സർട്ടിഫിക്കേഷന് ജി ടെക്കിന്റെ DIFA, PDIFAS, MFAS, MFA എന്നീ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയവർക്കാണ് ജികോൺ സംഘടിപ്പിക്കുന്നത്.
നവംബർ 24 കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലും, 25ന് എറണാകുളം ടൗൺ ഹാളിലും, 26 ന് തിരുവനന്തപുരം ബിഷപ്പ് പേരേര ഹാളിലുമാണ് ചടങ്ങ്.ഐ എ ബി സി. ഇ. ഒ. ജാനറ്റ് ജാക്ക്, അഡ്മിൻ മാനേജർ സൈറ എന്നിവരിൽ നിന്നും വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങും.
അക്കൗണ്ടിംഗ് ആൻഡ് മാനേജ്മെന്റ് വിഭാഗത്തിലെ ലോകത്തിലെ തന്നെ പ്രധാനപ്പെട്ട സർട്ടിഫിക്കേഷൻ ബോഡിയാണ് ഐ എ ബി. 22 വർഷങ്ങളായി ഐടി വിദ്യാഭ്യാസ രംഗത്തുള്ള ജി-ടെക്കിൻറെ പ്രഥമ ബിരുദ ദാന ചടങ്ങാണ് ജി കോൺ.ജിടെകിന്റെ സംസ്ഥാനത്തെ 250 ൽ പരം സെന്ററുകളിലുള്ള ഉന്നത വിജയം നേടിയ ആയിരത്തോളം വിദ്യാർത്ഥികൾ ജീക്കോണിൻറെ വിവിധ വേദികളിലായി പങ്കെടുക്കും.
എ ബി യു കെ സർട്ടിഫിക്കേഷൻ ബിരുദ ദാന ചടങ്ങ് ജികോൺ നടത്തുമെന്ന് ജി – ടെക്ക് മാനേജ്മെൻറ് അറിയിച്ചു. അക്കൗണ്ടിംഗ് കരിയർ ആഗ്രഹിക്കുന്നവർക്ക് ലെവൽ-3 എന്ന ബെഞ്ച്മാർക്ക് ക്വാളിഫിക്കേഷനാണ് ഐ.എ.ബി – യുകെ, ജി-ടെകിലൂടെ നൽകുന്നതെന്ന് ഐ.എ.ബി മേധാവി ജാനറ്റ് ജാക്ക് അറിയിച്ചു