കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി 11 ലക്ഷം കവർന്നതായി പരാതി

കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി 11 ലക്ഷം കവർന്നതായി പരാതി

ബാലുശ്ശേരി: വിതരണത്തിനായി കൊണ്ടുപോയ 11 ലക്ഷം രൂപ കവര്‍ന്നതായി പരാതി. ബൈക്കില്‍ പണം കൊണ്ടുപോവുന്നതിനിടെ കാറിടിച്ചു വീഴ്ത്തി പണം കവര്‍ന്നുവെന്നാണ് പരാതി. ഉണ്ണികുളം സ്വദേശി തടയില്‍ വീട്ടില്‍ ടി. മുനീര്‍ ആണ് ബാലുശ്ശേരി പൊലീസിൽ പരാതി നൽകിയത്.

ബാലുശ്ശേരി തയ്യില്‍ പീടികയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. പേരാമ്പ്ര മുതല്‍ നാദാപുരം വരെയുള്ള ഭാഗങ്ങളില്‍ പലര്‍ക്കായി വിതരണത്തിനായി കൊണ്ടുപോയ പണമാണ് കവര്‍ന്നതെന്നാണ് പരാതിയിലുള്ളത്. കെ.എല്‍. 76 എ. 7286 നമ്പര്‍ ബൈക്കിലാണ് 11,80,000 രൂപ കൊണ്ട് പോയത്.

നീല കളര്‍ ബൊലേറോ കാറിലെത്തിയ നാലംഗ സംഘമാണ് പണം കവര്‍ന്നതെന്നാണ് പരാതി. ബാലുശ്ശേരി പൊലീസ് ഐ.പി.സി 394 വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!