എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

മാവൂർ: 1.725 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ചെറൂപ്പ കുറ്റിക്കടവ് കാളാമ്പലത്ത് ജംഷീറിനെയാണ് (27) തെങ്ങിലക്കടവിൽവെച്ച് കുന്ദമംഗലം എക്സൈസ് സംഘം പിടികൂടിയത്. വ്യാഴാഴ്ച വൈകീട്ട് 5.30ഓടെ മാരുതി കാറിൽ വിൽപന നടത്തുന്നതിനിടെയാണ് പിടികൂടിയത്.

മയക്കുമരുന്ന് ഉപയോഗിക്കുന്നതിന് കാറിൽതന്നെ സൗകര്യം ചെയ്തുകൊടുക്കുകയാണ് പതിവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. മാരുതി കാറും പിടികൂടിയിട്ടുണ്ട്. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം ഏറെനാളായി അന്വേഷണം നടത്തിവരുകയായിരുന്നൂ.

എക്സൈസ് ഇൻസ്പെക്ടർ തമ്പി, പ്രിവന്റിവ് ഓഫിസർ പ്രതീഷ് ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫിസർമാരായ മനോജ്, റനീഷ്, പ്രഭീഷ്, ഷഫീഖലി, ഡ്രൈവർ പ്രജീഷ്, സി.ഇ.ഒ അഖിൽ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!