
ബാലുശ്ശേരി : നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് സംസ്ഥാന -ജില്ലാ ഭാരവാഹികൾക്കുള്ള സ്വീകരണവും ബ്ലോക്ക് കൺവെൻഷൻഷനും എൻ.സി.പി. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
റംല മാടംവള്ളി അധ്യക്ഷയായി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട, നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. അനിത, ജില്ലാ പ്രസിഡന്റ് തുഷാര, ജില്ലാ സെക്രട്ടറി റീന, ദേശീയസമതി അംഗം ടി.വി. മാധവിഅമ്മ, എ2ൻ.സി.പി. സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞടുക്കപ്പെട്ട പി. സുധാകരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.