ബാലുശ്ശേരി: വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അധ്യാപകന്റെ പേരിൽ വീണ്ടും കേസ്. പൂവമ്പായി എം.എം.എച്ച്.എസിലെ അധ്യാപകനും മുസ്ലിം ലീഗ് പ്രാദേശിക നേതാവുമായ കണ്ണാടിപ്പൊയിൽ കോട്ടക്കണ്ടത്തിൽ ഷാനവാസ് കുറുമ്പൊയിലിന്റെ (44) പേരിലാണ് ബാലുശ്ശേരി പൊലീസ് കേസെടുത്തത്.
മുമ്പു നടന്ന ലൈംഗികാതിക്രമത്തിൽ വിദ്യാർഥിനി സ്കൂൾ ജാഗ്രത സമിതി മുമ്പാകെ നൽകിയ പരാതിയിലാണ് ചൈൽഡ് ലൈൻ പ്രൊട്ടക്ഷൻ ഓഫിസറുടെ നിർദേശത്തെ തുടർന്ന് പൊലീസ് കേസെടുത്തിട്ടുള്ളത്.
ബാലുശ്ശേരി പൊലീസ് വിദ്യാർഥിനിയുടെ രഹസ്യമൊഴിയെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം 16ന് വയനാട്ടിൽനിന്നും വരുന്ന വഴി ബസിൽവെച്ച് പെൺകുട്ടിക്കു നേരെ നഗ്നത പ്രദർശനം നടത്തിയതിന്റെ പേരിൽ ഷാനവാസിനെതിരെ താമരശ്ശേരി പൊലീസ് പോക്സോ കേസ് ചുമത്തി റിമാൻഡിലാക്കിയിരുന്നു.