കോഴികളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു

കോഴികളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു

പേരാമ്പ്ര: എടവരാട് പയ്യോളിക്കുന്നിൽ കേളൻകണ്ടി മുഹമ്മദ് ഷാഫിയുടെ വീട്ടിലെ മണിത്താറാവ് ഉൾപ്പെടെ 25ഓളം കോഴികളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. അഞ്ചു കോഴികൾക്ക് പരിക്കേൽക്കുകയും ചെയ്തു. അഞ്ചു സെന്റ് സ്ഥലത്ത് വല വിരിച്ചായിരുന്നു കോഴികളെ വളർത്തിയിരുന്നത്. തെരുവുനായ്ക്കൾ രാത്രിയിൽ ബഹളംവെക്കൽ പതിവായതിനാൽ ആരും ശ്രദ്ധിച്ചിരുന്നില്ല.

നേരം പുലർന്നപ്പോഴാണ് കോഴികളെ ആക്രമിച്ചത് ശ്രദ്ധയിൽപെട്ടത്. 15,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. എടവരാട് പയ്യോളിക്കുന്ന് പ്രദേശത്ത് തെരുവുനായ് ശല്യം രൂക്ഷമാണ്. വളർത്തുമൃഗങ്ങളുടെ ജീവനു ഭീഷണിയായ തെരുവുനായ്ക്കളെ നിയന്ത്രിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!