പേരാമ്പ്ര ∙ ക്രിസ്മസ്, പുതുവത്സരത്തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൂരാച്ചുണ്ട് തോണിക്കടവ്, കരിയാത്തുംപാറ ടൂറിസം മേഖലയിൽ 10 താൽക്കാലിക സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു. 25നും 50നും ഇടയിൽ പ്രായമുള്ള, കൂരാച്ചുണ്ട് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർ 21ന് 3ന് മുൻപായി കുറ്റ്യാടി ജലസേചന വകുപ്പ് പേരാമ്പ്ര ഡിവിഷൻ ഓഫിസിൽ അപേക്ഷ നൽകണം.