ബോംബെന്ന് കരുതി പരിശോധന നടത്തിയപ്പോൾ ബോംബല്ല; വെറും മൈദമാവ്

ബോംബെന്ന് കരുതി പരിശോധന നടത്തിയപ്പോൾ ബോംബല്ല; വെറും മൈദമാവ്

കൊയിലാണ്ടി: ബോംബെന്ന് കരുതി പരിശോധന നടത്തിയപ്പോൾ മൈദമാവാണെന്ന് തിരിച്ചറിഞ്ഞു.  കൊല്ലം പിഷാരികാവ് ക്ഷേത്രം ഗ്രൗണ്ടിനു സമീപത്തെ ഇടവഴിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. മൂന്നു സ്റ്റീൽ ബോംബുകളും വടിവാളും കണ്ടെത്തിയതായി കൊയിലാണ്ടി പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തി പരിശോധന നടത്തി.

ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. ബോംബ് നിർവീര്യമാക്കാനുള്ള ശ്രമത്തിനിടെയാണ് സ്റ്റീൽ പാത്രത്തിനുള്ളിൽ മൈദമാവാണെന്ന് മനസ്സിലായത്. പരിഭ്രാന്തി സൃഷ്ടിക്കാൻ ആരോ ചെയ്ത പണിയാകാമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!