വാഹന മോഷണക്കേസിലെ പ്രതി മോഷ്ടിച്ച ബൈക്കുമായി പിടിയിൽ

വാഹന മോഷണക്കേസിലെ പ്രതി മോഷ്ടിച്ച ബൈക്കുമായി  പിടിയിൽ

എലത്തൂർ: വാഹന മോഷണക്കേസിലെ പ്രതി പിടിയിൽ. എലത്തൂർ മാട്ടുവയൽ അബ്ബാസ് (22) ആണ് മോഷ്ടിച്ച ബൈക്കുമായി എലത്തൂർ പൊലീസ് ഇൻസ്പെക്ടർ എ. സായൂജ്കുമാറിന്റെ പിടിയിലായത്. അഴിയൂരിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായാണ് ഇയാൾ പിടിയിലായത്.

മലാപ്പറമ്പിൽ നിന്ന് മോഷ്ടിച്ച ലോറിയുമായി കടന്നുകളയാനുള്ള ശ്രമത്തിൽ അബ്ബാസ് മുമ്പും പിടിയിലായിരുന്നു. പൊലീസ് പിന്തുടരുന്നതിനിടെ ലോറി അമിത വേഗതയിലോടിച്ചതിനാൽ നിരവധി വാഹനങ്ങളെ ഇടിച്ചിട്ടു കടന്നുപോകുന്നതിനിടെ ബിലാത്തിക്കുളത്തുവെച്ച് പിടിയിലാവുകയായിരുന്നു. കൂടുതൽ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടക്കുകയാണ്.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!