ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് മോഷ്ടിച്ച ബൈക്കുമായി രണ്ടുപേരെ വടകര പൊലീസ് അറസ്റ്റുചെയ്തു

ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് മോഷ്ടിച്ച ബൈക്കുമായി രണ്ടുപേരെ വടകര പൊലീസ് അറസ്റ്റുചെയ്തു

വടകര: ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് മോഷ്ടിച്ച ബൈക്കുമായി രണ്ടുപേരെ വടകര പൊലീസ് അറസ്റ്റുചെയ്തു. പെരിങ്കേരി എടാറ്റയിൽ ദിപിൻ (29), മട്ടന്നൂർ തെക്കേ പറമ്പിൽ ജിജോ (31)എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റുചെയ്തത്.

മോഷ്ടിച്ച ബൈക്കിന്റെ രജിസ്‌ട്രേഷൻ നമ്പർ മാറ്റി വ്യാജ നമ്പർ ഘടിപ്പിച്ച് യാത്രചെയ്യുന്നതിനിടെയാണ് പ്രതികൾ പൊലീസിന്റെ പിടിയിലായത്. കെ.എൽ -57 ഡബ്ല്യൂ 8489 നമ്പർ ബൈക്ക് ദിവസങ്ങൾക്കു മുമ്പ് ചേവായൂർ സ്റ്റേഷൻ പരിധിയിൽനിന്ന് കളവുപോയതാണ്. ബൈക്കിന്റെ നമ്പർ കെ.എൽ-18 വൈ 5973 എന്ന വ്യാജ നമ്പർ പതിച്ചാണ് പ്രതികൾ കോഴിക്കോടുനിന്ന് വടകരയിൽ എത്തിയത്.

യാത്രാമധ്യേ അഞ്ച് സ്ഥലങ്ങളിൽ പൊലീസ് കൈകാണിച്ചെങ്കിലും വാഹനം നിർത്തിയില്ല. പിന്നാലെ വടകരയിൽ പൊലീസ് പിടികൂടുകയായിരുന്നു. വാഹനം മോഷ്ടിച്ചതിനും വ്യാജരേഖ നിർമിച്ചതിനും ഇവർക്കെതിരെ കേസെടുത്തു. പ്രതികളെ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!