സ്വർണക്കടകളിൽ മോഷണം; രണ്ടു സ്ത്രീകൾ പിടിയിൽ

സ്വർണക്കടകളിൽ മോഷണം; രണ്ടു സ്ത്രീകൾ പിടിയിൽ

കൊയിലാണ്ടി: സ്വർണക്കടകളിൽ മോഷണം നടത്തുന്ന രണ്ടു സ്ത്രീകൾ പിടിയിൽ. കഴിഞ്ഞ ദിവസം കണ്ണൂരിലെ ജ്വല്ലറിയിൽ മോഷണം നടത്തിയവരാണ് കൊയിലാണ്ടിയിൽ മോഷണശ്രമത്തിനിടെ പിടിയിലായത്. നഗരത്തിലെ സന്തോഷ് ജ്വല്ലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേന എത്തിയതായിരുന്നു സ്ത്രീകൾ.

ജ്വല്ലറി ഉടമ ഉമ്മത്ത് സേട്ടുവിന്റെ മകൻ ഇവർ കടയിലെത്തിയപ്പോൾ സംശയത്തെ തുടർന്ന് ചോദ്യം ചെയ്തപ്പോൾ ഒരു സ്ത്രീ ഓടിരക്ഷപ്പെട്ടു. കടയിലുണ്ടായിരുന്ന മറ്റു രണ്ടുപേരെ പിന്നീട് പിങ്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ആന്ധ്ര കടപ്പ് ജില്ലയിലെ സഹോദരിമാരായ ആനന്ദി (40), കനിമൊഴി (38) എന്നിവരാണ് പിടിയിലായത്.

കണ്ണൂർ തളിപ്പറമ്പിൽ ജ്വല്ലറിയിൽ മോഷണം നടത്തുന്ന വിഡിയോ സംസ്ഥാന വ്യാപകമായി ജ്വല്ലറി ഗ്രൂപ്പുകളിൽ പങ്കുവെച്ചിരുന്നു. ഇതിനാലാണ് ഇവരെ പെട്ടെന്ന് മനസ്സിലാക്കാൻ സാധിച്ചത്. മെഡിക്കൽ പരിശോധനക്കുശേഷം തളിപ്പറമ്പ് പൊലീസിനു കൈമാറി. രാത്രികാലങ്ങളിൽ ലോറികളിൽ സഞ്ചരിച്ചാണ് സ്ഥലങ്ങൾ മനസ്സിലാക്കുന്നത്. ഇവർക്കു പിന്നിൽ ഏജന്റുമാരുണ്ടെന്നും പൊലീസ് പറഞ്ഞു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!