രാമനാട്ടുകരയിൽ അനധികൃത സ്ഥാപനങ്ങൾക്കെതിരേ നടപടി തുടങ്ങി

രാമനാട്ടുകരയിൽ  അനധികൃത സ്ഥാപനങ്ങൾക്കെതിരേ നടപടി തുടങ്ങി

രാമനാട്ടുകര : അങ്ങാടിയിൽ റോഡരികിൽ അനധികൃതമായി കെട്ടിയുണ്ടാക്കിയ പെട്ടിക്കടകൾക്കെതിരേ നഗരസഭാ ആരോഗ്യവിഭാഗം നടപടി തുടങ്ങി. ദേശീയപാത 66-ൽ നിസരി ജങ്‌ഷനിൽ നിന്നാണ് ഒഴിപ്പിക്കൽ നടപടി തുടങ്ങിയത്.

റോഡരികിൽ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് കെട്ടിയുണ്ടാക്കിയ 12 താത്‌കാലിക കടകൾ പൊളിച്ചുമാറ്റി. ദേശീയപാതയുടെ സ്ഥലത്താണ് ഇവ സ്ഥാപിച്ചിരുന്നത്. തോട്ടുങ്ങൽഭാഗത്ത്‌ റോഡിലേക്ക് കയറ്റി വിൽപ്പനയ്ക്കുവെച്ച സിമന്റ്, കളിമണ്ണ്‌, ഇരുമ്പുസാധനങ്ങളും മരങ്ങളും ഏഴുദിവസത്തിനുള്ളിൽ എടുത്തുമാറ്റാൻ നഗരസഭ ഉടമകൾക്ക് നോട്ടീസ് നൽകി. രാമനാട്ടുകര അങ്ങാടിയിൽ വ്യാപകമായി അനധികൃത പെട്ടിക്കടകൾ റോഡ് കൈയേറി കച്ചവടം നടത്തുന്നുയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭാ ആരോഗ്യവിഭാഗം പോലീസ് സഹായത്തോടെ പൊളിച്ചുമാറ്റിയത്.

Get Latest Kozhikode District News From Calicut News  www.calicutnews.in

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!