താമരശ്ശേരി : പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിയായ യുവാവിനെ കോടതി വെറുതേവിട്ടു. കട്ടിപ്പാറ ചമൽ സ്വദേശി ജിനീഷിനെയാണ് (32) കോഴിക്കോട് ഫാസ്റ്റ്ട്രാക്ക് പ്രത്യേക കോടതി കുറ്റക്കാരനല്ലെന്നുകണ്ട് വെറുതേവിട്ടത്. ഇയാൾക്കുവേണ്ടി അഭിഭാഷകനായ കെ.പി. ഫിലിപ്പ് കോടതിയിൽ ഹാജരായി.
2020 നവംബർ 23-നായിരുന്നു കേസിനാസ്പദമായ സംഭവം. പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി തുഷാരഗിരിയിലെ റിസോർട്ടിലെത്തിച്ച് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു കേസ്. സംഭവത്തിൽ താമരശ്ശേരി പോലീസ് പോക്സോ ആക്ട് പ്രകാരം കേസെടുക്കുകയായിരുന്നു.