ഉള്ള്യേരി: മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജിൽ മലയിൽനിന്ന് മണ്ണിടിഞ്ഞുവീണതിനെ തുടർന്ന് വാഹനങ്ങൾ മണ്ണിനടിയിലായി. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. മെയിൻ ബ്ലോക്കിന് പിൻഭാഗത്തുള്ള അക്കാദമിക ബ്ലോക്കിന്റെ പാർക്കിങ് ഏരിയക്ക് മുകൾഭാഗത്തെ മഴയിൽ കുതിർന്ന മണ്ണ് പൊടുന്നനെ ഇടിഞ്ഞുവീഴുകയായിരുന്നു. മൂന്നു ബൈക്കുകൾ പൂർണമായും മണ്ണിനടിയിലായി. ഒരു കാറും ഭാഗികമായി അപകടത്തിൽപെട്ടു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് വാഹനങ്ങൾ പുറത്തെടുത്തത്. ആളപായമില്ല. കെട്ടിടത്തിനും ഭാഗികമായി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
മലബാർ മെഡിക്കൽ കോളജിൽ മണ്ണിടിച്ചിൽ; വാഹനങ്ങൾ മണ്ണിനടിയിൽപെട്ടു
