യുവാവ് തൊഴുത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ

യുവാവ് തൊഴുത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ

പയ്യോളി: യുവാവിനെ വീട്ടിനു മുന്നിലെ പശുത്തൊഴുത്തിൽ വൈദ്യുതാഘാതമേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. പുറക്കാട് കുറുങ്ങിമുക്കിന് സമീപം കിഴക്കെ കണ്ടംകുനി ശ്രീജേഷാണ് (41) മരിച്ചത്. തൊഴുത്ത് നിർമിക്കാൻ ഉപയോഗിച്ച ഇരുമ്പുതൂണിൽ പിടിച്ച നിലയിലാണ് ശ്രീജേഷിനെ ഷോക്കേറ്റതായി കണ്ടെത്തിയത്.

തൊഴുത്തിനുള്ളിലൂടെ വീട്ടിലെ മോട്ടോർ പമ്പ് സെറ്റിലേക്ക് എടുത്ത വയറിൽനിന്ന് ഇരുമ്പുതൂൺ വഴി ഷോക്കേറ്റതെന്നാണ് കരുതപ്പെടുന്നത്. സംഭവസമയം ശ്രീജേഷ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെ വീട്ടിലെത്തിയ കലക്ഷൻ ഏജൻറാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുത്തുന്നത്.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ബുധനാഴ്ച ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. ആർ.ജെ.ഡി പുറക്കാട് മേഖല പ്രസിഡന്റും മാധ്യമം ഏജൻറുമായ ശ്രീധരനാണ് പിതാവ്. മാതാവ്: സാവിത്രി. ഭാര്യ: വിസ്മയ. മക്കൾ: ശ്രേയലക്ഷ്മി, ശ്രീലക്ഷ്മി, ശ്രീവേദ്. സഹോദരിമാർ: സജിനി, സൗമ്യ.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!