കിണറ്റിൽ വീണ വിദ്യാർഥി മരിച്ചു

കിണറ്റിൽ വീണ വിദ്യാർഥി മരിച്ചു

മാവൂർ: കിണറ്റിൽ വീണു വിദ്യാർഥി മരിച്ചു. മാവൂർ കണ്ണം പിലാക്കൽ മുഹമ്മദ് നാദിൽ (17)ആണ് മരിച്ചത്. പെരുവള്ളൂർ നജാത്ത് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ്.

ഇന്നലെ അർദ്ധ രാത്രിയാണ് സംഭവം. സ്കൂളിന് സമീപത്തുള്ള ചാലിപ്പാടത്തുള്ള കിണറിലാണ് വീണത്. മീഞ്ചന്ത നിന്ന് ഫയർ ഫോഴ്‌സ് യൂണിറ്റാണ് മൃതദേഹം പുറത്തെടുത്തത്. തേഞ്ഞിപ്പലം പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പിതാവ്: ഹംസക്കോയ (ശാഫി പൊക്കുന്ന്). മാതാവ്: നബീസ(ഇരുവരും ഷാർജ).

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!