ബൈക്കിന് പിന്നിൽ ടിപ്പറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

ബൈക്കിന് പിന്നിൽ ടിപ്പറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

മുക്കം: മുക്കത്ത് ബൈക്കിന് പിറകിൽ ടിപ്പറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. അരീക്കോട് വടക്കുംമുറി സ്വദേശി കോട്ടകുന്നൻ ഭാസ്കരന്റെ മകൻ ഷിലുമോൻ (35)ആണ് മരിച്ചത്. കൊടിയത്തൂർ ചെറുവാടിയിൽ വർക്ക് ഷോപ്പ് ജീവനക്കരനാണ്.

ബുധനാഴ്ച അർധരാത്രി 12 മണിയോടെയാണ് അപകടം. അഗസ്ത്യൻമുഴി ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്കിന് പിറകിൽ അതേ ദിശയിൽ നിന്ന് വന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. പി.സി ജങ്ഷനിലെ സിഗ്നലിന് തൊട്ടടുത്താണ് അപകടം നടന്നത്.​

അപകടത്തിൽ ഷിലുമോന് മുഖത്താണ് സാരമായി പരിക്കേറ്റത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയി​ലേക്ക് മാറ്റി. ടിപ്പർ ഡ്രൈവറെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!