ഡന്റൽ കോളജ് വിദ്യാർഥി ജാനകിക്കാട് പുഴയിൽ മുങ്ങി മരിച്ചു

ഡന്റൽ കോളജ് വിദ്യാർഥി ജാനകിക്കാട് പുഴയിൽ മുങ്ങി മരിച്ചു

പേരാമ്പ്ര: ഡന്റൽ കോളജ് വിദ്യാർഥി ജാനകിക്കാട് ടൂറിസം സെന്ററിന് സമീപം ചവറംമൂഴിയിൽ മുങ്ങിമരിച്ചു. മാഹിയിലെ ഡെന്റൽ കോളജിലെ ബി.ഡി.എസ് നാലാം വർഷ വിദ്യാർഥി പോണ്ടിച്ചേരി സ്വദേശി ഗൗഷിക് ദേവ് (22) ആണ് മരിച്ചത്. ചവറംമൂഴി നീർപാലത്തിനടുത്ത് പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.

സഹപാഠികളായ ഏഴ് പേരടങ്ങിയ സംഘമാണ് ഉച്ചയോടെ പ്രദേശത്ത് വിനോദയാത്രക്കെത്തിയത്. ഗൗഷിക് ദേവ് കയത്തിൽ മുങ്ങിപോകുകയായിരുന്നു. പെരുവണ്ണാമുഴി പോലീസും നാട്ടുകാരും ചേർന്ന് വിദ്യാർഥിയെ പുറത്തെടുത്ത് കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക്

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!