സുനില്‍ കൊളക്കാടിനും ആദിത്യ രാജിനും ജനശ്രീ മണ്ഡലം സഭ സ്വീകരണം നല്‍കി

സുനില്‍ കൊളക്കാടിനും ആദിത്യ രാജിനും  ജനശ്രീ  മണ്ഡലം സഭ സ്വീകരണം നല്‍കി

ബാലുശ്ശേരി :കോണ്‍ഗ്രസ് അത്തോളി മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സുനില്‍ കൊളക്കാടിനും എസ്.എന്‍ കോളേജ് ചേളന്നൂര്‍ മാഗസിന്‍ എഡിറ്റര്‍ ആയി തിരഞ്ഞെടുത്ത ആദിത്യ രാജിനും ജനശ്രീ മണ്ഡലം സഭയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

മണ്ഡലം ചെയര്‍മാന്‍ അരുണ്‍ വാളേരി അധ്യക്ഷനായി. അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍ ഉദ്ഘാടനം ചെയ്തു. ജനശ്രീ ബ്ലോക്ക് യൂണിയന്‍ ചെയര്‍മാന്‍ സുനില്‍കുമാര്‍, ബ്ലോക്ക് യൂണിയന്‍ സെക്രട്ടറി എ.കൃഷ്ണന്‍ മാസ്റ്റര്‍, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ: ഷെറി, സുനീഷ് നടുവിലയില്‍ , നാസിഫ് ഖാന്‍, സലീം കണ്ടിയില്‍, ഷൗക്കത്ത് അത്തോളി പ്രസംഗിച്ചു.

ജനശ്രീ മണ്ഡലം കോഡിനേറ്റര്‍ വാസവന്‍ പൊയിലില്‍ സ്വാഗതവും ട്രഷറര്‍ ലിജിന നന്ദിയും പറഞ്ഞു. സുനില്‍ കൊളക്കാട്, ആദിത്യ രാജ് . മറുപടി പ്രസംഗം നടത്തി

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!