മമ്മൂട്ടി mammootty നായകനായ റോഷാക്കില്‍ കഥാപാത്രങ്ങളെ പോലെ മുഴുനീള സാന്നിധ്യമുള്ള ഒന്നാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ലൂക്ക് ആന്റണിയുടെ കാര്‍. തുടക്കം മുതല്‍ അവസാനം വരെ മരത്തിലിടിച്ച് മുന്‍ ഭാഗം തകര്‍ന്ന നിലയില്‍ തുടരുന്ന കാറില്‍ ചില പ്രധാന രംഗങ്ങളും നടക്കുന്നുണ്ട്. കാറിനെ കുറിച്ചും സിനിമയില്‍ അത് ഉപയോഗിച്ച രീതിയെ കുറിച്ചും റിലീസിന് മുമ്ബ് നല്കിയ അഭിമുഖങ്ങളില്‍ മമ്മൂട്ടിയും സഞ്ജു ശിവരാമനും വെളിപ്പെടുത്തിയിരുന്നു.
റോഷാക്കിലെ മസ്താങ് മമ്മൂട്ടിയുടേത് തന്നെയാണോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഇവര്‍. സിനിമയിലേത് തന്റെ കാര്‍ അല്ലെന്നും തനിക്ക് മസ്താങ്ങില്ലെന്നും മമ്മൂട്ടി പറഞ്ഞപ്പോള്‍, കാറുണ്ടായിരുന്നെങ്കിലും മമ്മൂക്ക ഈ സിനിമക്ക് വേണ്ടി അത് കൊടുക്കില്ലെന്നായിരുന്നു സഞ്ജു ശിവരാമന്റെ മറുപടി.
‘അലന് എന്നൊരു പയ്യന്റേതാണ് ആ വണ്ടി. സിനിമയോട് വലിയ പ്രാന്തുള്ള പയ്യനായതുകൊണ്ടാണ് അവന് അത് കൊടുത്തത്. ഞാനായിരുന്നെങ്കില്‍ എന്റെ വണ്ടി കൊടുക്കില്ലായിരുന്നു. അമ്മാതിരി തെമ്മാടിത്തരമാണ് ആ വണ്ടിയോട് കാണിച്ചിട്ടുള്ളത്’.
‘കാറിനൊന്നും പറ്റിയിട്ടില്ലാട്ടോ. സിനിമയില്‍ മരത്തിലിടിച്ച നിലയിലാണ് വണ്ടി കാണിക്കുന്നത്. ആ നിലയില്‍ തന്നെയാണ് സിനിമയില്‍ ഉപയോഗിക്കുന്നതും. ഇടിച്ച പോലെ കാണിക്കുന്ന ഭാഗങ്ങളെല്ലാം വേറെ പാര്‍ട്സ് കൊണ്ടുവന്ന് സെറ്റ് ചെയ്തതാണ്. ബോണറ്റും സൈഡിലെ ലൈറ്റുമെല്ലാം കൊണ്ടുവന്നിട്ടാണ് ഷൂട്ട് തുടങ്ങിയത്. പെയിന്റും മാറ്റി’ മമ്മൂട്ടി പറഞ്ഞു.
ഇതിന് പിന്നാലെ രസികന്‍ കമന്റുമായി റിയാസ് നര്മകലയുമെത്തി. പഴയപോലെയാക്കാനായി ആര്‍ട്ട് ഡയറക്ടര്‍ ഷാജി കാര്‍ തല്ലിപൊട്ടിക്കുന്നത് കണ്ടാല്‍ കാറിനോട് സ്നേഹമുള്ളവരായിരുന്നെങ്കില് ഷാജിയെ തല്ലിക്കൊന്നേനെ എന്നാണ് എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് റിയാസ് പറഞ്ഞത്.
മമ്മൂട്ടി കമ്പനി എന്ന പുതിയ പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിച്ച രണ്ടാമത്തെ ചിത്രമാണിത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കമാണ് ആദ്യം നിര്‍മ്മാണം ആരംഭിച്ചതെങ്കിലും ആദ്യം തിയറ്ററുകളിലെത്തിയത് റോഷാക്ക് ആണ്.