മ​രു​ന്ന് ക്ഷാ​മം; ജ​നം വ​ല​ഞ്ഞി​ട്ടും പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​റി​ന് മെ​ല്ലെ​പ്പോ​ക്ക്

മ​രു​ന്ന് ക്ഷാ​മം; ജ​നം വ​ല​ഞ്ഞി​ട്ടും സ​ർ​ക്കാ​റി​ന് മെ​ല്ലെ​പ്പോ​ക്ക്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ന്യാ​യ​വി​ല മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ലേ​ക്കു​ള്ള മ​രു​ന്ന്, സ​ർ​ജി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം മു​ട​ങ്ങി മ​രു​ന്ന് വി​ത​ര​ണം താ​റു​മാ​റാ​യി​ട്ടും പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​റി​ന് അ​മാ​ന്തം. ഇ​ക്ക​ഴി​ഞ്ഞ 10 മു​ത​ൽ വി​ത​ര​ണ​ക്കാ​ർ മ​രു​ന്ന് വി​ത​ര​ണം നി​ർ​ത്തി​വെ​ച്ച​തോ​ടെ കാ​ൻ​സ​ർ, ഡ​യാ​ലി​സി​സ്, ഹൃ​ദ്രോ​ഗ മ​രു​ന്നു​ക​ൾ കി​ട്ടാ​തെ ജ​നം വ​ല​യു​ക​യാ​ണ്. നി​ര​വ​ധി പേ​ർ​ക്ക് ഡ​യാ​ലി​സി​സ് മു​ട​ങ്ങി. എ​ന്നി​ട്ടും പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ മു​ത​ൽ ഒ​മ്പ​തു മാ​സ​ത്തെ കു​ടി​ശ്ശി​ക​യു​ണ്ടാ​യി​രു​ന്ന വി​ത​ര​ണ​ക്കാ​ർ​ക്ക് മേ​യ് മാ​സ​ത്തെ കു​ടി​ശ്ശി​ക​കൂ​ടി ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ൽ​കാ​മെ​ന്നും മ​രു​ന്ന് വി​ത​ര​ണം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​ശ്രീ​ജ​യ​ൻ വി​ത​ര​ണ​ക്കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സ​മ​രം തു​ട​ങ്ങി​യ​ശേ​ഷം ശ​നി​യാ​ഴ്ച ഏ​പ്രി​ൽ മാ​സ​ത്തെ കു​ടി​ശ്ശി​ക അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തോ​ടെ ര​ണ്ടു മാ​സ​ത്തെ കു​ടി​ശ്ശി​ക​യാ​ണ് ല​ഭി​ക്കു​ക. എ​ന്നാ​ൽ സ​പ്തം​ബ​ർ വ​രെ‍യു​ള്ള കു​ടു​ശ്ശി​ക ല​ഭി​ക്കാ​തെ സ​മ​ര​ത്തി​ൽ നി​ന്ന് പി​ന്മാ​റി​ല്ലെ​ന്ന് ആ​ൾ കേ​ര​ള കെ​മി​സ്റ്റ് ആ​ന്റ് ഡ്ര​ഗ്ഗി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി അ​റി​യി​ച്ചു.

മാ​ത്ര​മ​ല്ല മ​രു​ന്ന് വി​ത​ര​ണം ന​ട​ത്തി​യാ​ൽ 90 ദി​വ​സ​ത്തി​ന​കം പ​ണം ന​ൽ​കു​മെ​ന്ന ഉ​റ​പ്പും ല​ഭി​ക്ക​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി പ​റ​ഞ്ഞു.

അ​തേ​സ​മ​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന്യാ​യ​വി​ല മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ​നി​ന്ന് മ​രു​ന്ന് ല​ഭി​ക്കാ​തെ രോ​ഗി​ക​ൾ പ്ര‍യാ​സ​പ്പെ​ടു​ക​യാ​ണ്. പി​താ​വി​ന് സ്ട്രോ​ക്ക് വ​ന്ന​തി​നെ​തു​ർ​ന്നാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി വ​ന്ന​താ​ണ് ത​ങ്ങ​ളെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ന്യാ​യ​വി​ല, കാ​രു​ണ്യ മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളി​ൽ അ​ന്വേ​ഷി​ച്ചി​ട്ട് ഡോ​ക്ട​ർ എ​ഴു​തി​ത്ത​ന്ന ഒ​രു മ​രു​ന്നു​പോ​ലും ല​ഭി​ച്ചി​ല്ലെ​ന്നും പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി​നി പ​റ​ഞ്ഞു.

കു​ടി​ശ്ശി​ക 80 കോ​ടി ക​ട​ന്ന​തോ​ടെ 10 മു​ത​ൽ വി​ത​ര​ണ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു​ള്ള മ​രു​ന്ന്, സ​ർ​ജി​ക്ക​ൽ ഉ​പ​ക​ര​ണ വി​ത​ര​ണം നി​ർ​ത്തി​വെ​ച്ചി​രു​ന്നു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!