സ്വച്ച് ഭാരത് അഭിയാൻ; ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു

സ്വച്ച് ഭാരത് അഭിയാൻ; ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു

സ്വച്ച് ഭാരത് അഭിയാൻ, മാലിന്യ മുക്ത കേരളം പദ്ധതികളുടെ പ്രചാരണർത്ഥം വളയം ബ്ലോക്ക്‌ കുടുംബരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വളയം ഹയർ സെക്കന്ററി സ്കൂൾ എൻ. എസ്. എസ്. യൂണിറ്റിന്റെ സഹകരണത്തോടെ ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു.

വിദ്യാർഥികളും, അധ്യാപകരും ആശുപത്രി ജീവനക്കാരും ജന പ്രതിനിധികളും അണിനിരന്ന റാലി വളയം ആശുപത്രി പരിസരത്ത്, ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. കെ. അശോകൻ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു. വളയം ടൗണിൽ അവസാനിച്ച റാലിയുടെ സമാപനത്തിൽ മെഡിക്കൽ ഓഫീസർ ഡോക്ടർ. സിന്ധു കല അധ്യക്ഷത വഹിച്ചു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!