കോഴിക്കോട് ജില്ലയിലെ എടച്ചേരി, തൂണേരി ഗ്രാമപഞ്ചായത്തിനേയും, കണ്ണൂർ ജില്ലയിലെ തൃപ്രങ്ങോട്ടൂർ പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന കല്ലാച്ചേരി കടവ് പാലം യാഥാർത്ഥ്യമാവുന്നു.
നാദാപുരം, കൂത്തുപറമ്പ് മണ്ഡലത്തിലെ ജനങ്ങളുടെ ചിരകാല സ്വപ്നമായ കല്ലാച്ചേരിക്കടവ് പാലം നിർമ്മാണത്തിൻ്റെ കോഴിക്കോട് ജില്ലയിലെ അതിർത്തി കല്ലിടൽ നവംബർ 1 ന് ആരംഭിക്കും. നാട്ടുകാരുടെ നീണ്ട 13 വർഷത്തെ കാത്തിരിപ്പിന് ഇതോടെ വിരാമമാവുകയാണ്.
പാലം നിർമ്മിക്കുന്നതിന് 10.14 കോടി രൂപ കിഫ് ബി ഫണ്ടിൽ നിന്നും നേരത്തെ തന്നെ സാമ്പത്തികാനുമതി ലഭിച്ചിരുന്നു. എടച്ചേരി, തൂണേരി പഞ്ചായത്തുകളിൽ പെട്ട 14 സ്ഥല ഉടമകളും എടച്ചേരി, തൂണേരി പഞ്ചായത്തിൽപ്പെടുന്ന റോഡുകൾ ഉള്ളതിനാൽ പഞ്ചായത്ത് സെക്രട്ടറി മാരടക്കം 16 പേർ സമ്മത പത്രവും കൈവശ രേഖകളുടെ പകർപ്പുകളും നേരത്തെ നൽകിയതാണ്.
കൂത്തുപറമ്പ് മണ്ഡലത്തിലെ തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ സ്ഥലമേറ്റെടുക്കൽ ഉടമകളുടെ എതിർപ്പിനെ തുടർന്ന് നീണ്ടു പോയതിനാലാണ് ഇത്ര കാലമായും പാലം പണി ആരംഭിക്കാതിരുന്നത്.
നാദാപുരം എം.എൽ.എ.ഇ.കെ.വിജയൻ്റെ സാന്നിധ്യത്തിൽ കല്ലാച്ചേരി കടവിനടുത്തുള്ള സി.പി മുക്കിലെ അറബിക് കോളജിൽ ചേർന്ന യോഗത്തിൽ എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി, തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഷാഹിന തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.അരവിന്ദാക്ഷൻ,
കെ.ആർ എഫ്.ബികണ്ണുർ എക്സിക്യുട്ടീവ് എഞ്ചിനിയർ ഷിബു തൂണേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ്, എടച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്. എം.രാജൻ മെമ്പർമാരായ ശ്രീജ പാലപ്പറമ്പത്ത്, കെ.പിസലീന, സി.പി ശ്രീജിത്ത്,
രാഷ്ട്രീയ പാർട്ടി നേതാക്കളായ നെല്ലേരി ബാലൻ, സി.കെ.ബാലൻ, ആർ ടി ഉസ്മാൻ, വത്സരാജ് മണലാട്ട്, എം.കെ പ്രേമദാസ് ജനകീയ സമിതി ഭാരവാഹികളായ കെ.രാജീവൻ, സി പി കുഞ്ഞമ്മദ്, പി എം മമ്മു തുടങ്ങിയവർ പങ്കെടുത്തു.