#Wild boar| കായണ്ണ ബസാറില്‍ കാട്ടുപന്നി ചത്ത നിലയില്‍ ; ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി

#Wild boar| കായണ്ണ ബസാറില്‍ കാട്ടുപന്നി ചത്ത നിലയില്‍ ; ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി

ബാലുശ്ശേരി: കായണ്ണ ബസാറില്‍ കാട്ടുപന്നിയെ റോഡിന് സമീപത്ത് ചത്ത നിലയില്‍ കണ്ടെത്തി. കരികണ്ടന്‍ പാറ ചെമ്പ്ര റോഡിലാണ് കാട്ടുപന്നിയെ കണ്ടെത്തിയത്. ഏകദേശം മൂന്നു മാസം പ്രായമായ കാട്ടുപന്നിയാണ് ചത്തത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ പഞ്ചായത്ത് അധികൃതര്‍ സ്ഥലത്ത് എത്തുകയും വനം വകുപ്പ് – മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി.

കൂടുതല്‍ പരിശോധനക്കായി സ്രവം ശേഖരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ജാനകിക്കാട്ടിലും കാട്ടുപന്നിയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!