ബേപ്പൂർ-ചാലിയം കടവിൽ ജങ്കാർ സർവിസ് പുനരാരംഭിക്കുന്നു

ബേപ്പൂർ-ചാലിയം കടവിൽ ജങ്കാർ സർവിസ് പുനരാരംഭിക്കുന്നു

ബേ​പ്പൂ​ർ: ബേ​പ്പൂ​ർ-​ചാ​ലി​യം ക​ട​വി​ൽ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക​കം ജ​ങ്കാ​ർ സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കും. കൊ​ച്ചി​യി​ൽ​നി​ന്ന് പു​തി​യ ജ​ങ്കാ​ർ എ​ത്തി​ക്കാ​നാ​ണ് ശ്ര​മം. വി​വി​ധ വ​കു​പ്പു​ക​ളി​ൽ​നി​ന്ന് അ​നു​മ​തി ല​ഭി​ക്കു​ക​യും ഒ​പ്പം കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​വു​ക​യും ചെ​യ്താ​ൽ അടുത്ത ദിവസം ജ​ങ്കാ​ർ ബേ​പ്പൂ​രി​ലെ​ത്തി​ക്കും.

സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളി​ലെ അ​പാ​ക​ത​യും പ​ഴ​ക്കം​ചെ​ന്ന ജ​ങ്കാ​റി​ന്റെ അ​പ​ക​ട ഭീ​തി​യും മു​ന്നി​ൽ​ക​ണ്ട്, തു​റ​മു​ഖ​വ​കു​പ്പ് ര​ണ്ട​ര മാ​സം മു​മ്പ് നി​ല​വി​ലെ സ​ർ​വി​സ് നി​ർ​ത്തി​വെ​ക്കാ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. ജ​ങ്കാ​റി​ന്റെ ചു​മ​ത​ല​യു​ള്ള ക​ട​ലു​ണ്ടി പ​ഞ്ചാ​യ​ത്ത്, ബ​ദ​ൽ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നാ​ൽ വി​വി​ധ തു​റ​ക​ളി​ൽ​നി​ന്ന് വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം ഇ​തി​നി​ടെ ഉ​യ​ർ​ന്നി​രു​ന്നു.

May Flower Restaurant & Catering Nadakkavu

അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കി ജ​ങ്കാ​ർ യാ​ത്ര പു​ന​രാ​രം​ഭി​ക്കാ​ൻ സ​ഹാ​യം ചെ​യ്തു​കൊ​ടു​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ടാ​യി. കൊ​ച്ചി​യി​ൽ​നി​ന്നു വ​രു​ന്ന പു​തി​യ ജ​ങ്കാ​റി​നൊ​പ്പം നി​ല​വി​ൽ സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന ജ​ങ്കാ​റും അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് ശേ​ഷം ബേ​പ്പൂ​ർ-​ചാ​ലി​യം ക​ട​വി​ൽ സ​ർ​വി​സ് ന​ട​ത്തു​മെ​ന്നാ​ണ് വി​വ​രം. ര​ണ്ടു ജ​ങ്കാ​റു​ക​ൾ സ​ർ​വി​സ് ന​ട​ത്തു​മ്പോ​ൾ ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ സ​മ​യ​ലാ​ഭം ഉ​ണ്ടാ​കും. ജ​ങ്കാ​റി​ൽ അ​ഞ്ച് മി​നി​റ്റു​കൊ​ണ്ട് അ​ക്ക​രെ എ​ത്തി​യി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ യാ​ത്ര​ക്കാ​ർ 11 കി​ലോ​മീ​റ്റ​ർ റോ​ഡ് മാ​ർ​ഗം ചു​റ്റി​സ​ഞ്ച​രി​ച്ചാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്.

എം.​പി ക​ത്ത​യ​ച്ചു

ബേ​പ്പൂ​ർ-​ചാ​ലി​യം ക​ട​വി​ലെ ജ​ങ്കാ​ർ സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കാ​ൻ എ​ത്ര​യും വേ​ഗം ന​ട​പ​ടി​ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം.​കെ. രാ​ഘ​വ​ൻ എം.​പി, മ​ന്ത്രി​മാ​രാ​യ എം.​പി. രാ​ജേ​ഷ്, മു​ഹ​മ്മ​ദ് റി​യാ​സ്, അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ എ​ന്നി​വ​ർ​ക്ക് ക​ത്ത​യ​ച്ചു. സു​ര​ക്ഷാ​കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി നി​ർ​ത്ത​ലാ​ക്കി​യ ജ​ങ്കാ​ർ സ​ർ​വി​സി​ന്റെ അ​ഭാ​വം കാ​ര​ണം ഇ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ, തൊ​ഴി​ലാ​ളി​ക​ൾ, രോ​ഗി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ണ്. യാ​ത്രാ​ദു​രി​ത​വും ടൂ​റി​സം സാ​ധ്യ​ത​ക​ളും പ​രി​ഗ​ണി​ച്ച് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എം.​പി ക​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!