കുന്ദമംഗലത്ത് ബസ് നിർത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറി; നിരവധി യാത്രക്കാർക്ക് പരിക്ക്

കുന്ദമംഗലത്ത് ബസ് നിർത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറി; നിരവധി  യാത്രക്കാർക്ക് പരിക്ക്

കുന്ദമംഗലം ചൂലാം വയലിൽ നിർത്തിയിട്ട ലോറിയിൽ ബസ് ഇടിച്ചു. യാത്രക്കാരായ 20ലധികം പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം. നിയന്ത്രണം വിട്ട ബസ് എതിർ ഭാഗത്ത് റോഡരികിൽ നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു. അടിവാരം ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഫാത്തിമാസ് എന്ന ബസാണ് അപകടത്തിൽപെട്ടത്.

ചൂലാം വയൽ സ്‌കൂളിന്റെ മുൻപിലെ ഇറക്കത്തിൽ മറുഭാഗത്ത് നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!