മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റിയുടെ കീഴിൽ സ്നേഹസ്പർശം പദ്ധതിയ്ക്ക് തുടക്കം

മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റിയുടെ കീഴിൽ സ്നേഹസ്പർശം പദ്ധതിയ്ക്ക് തുടക്കം

ജീവകാരുണ്യരംഗത്തെ നിറസാന്നിധ്യമായ നടുവണ്ണൂർ വെങ്ങളത്ത് കണ്ടി കടവ് മുസ്ലിം റിലീഫ് കമ്മിറ്റി വാർഷിക ജനറൽ ബോഡി യോഗം നടത്തി.അശരണർക്ക് കൈത്താങ്ങായി ഈ വർഷംസ്നേഹസ്പർശം പദ്ധതി പ്രഖ്യാപിച്ചു.

മാസം തോറുംവീടുകളിൽ എത്തുന്ന സാമ്പത്തിക സഹായ പദ്ധതിയാണ് സ്നേഹ സ്പർശം. സാമൂഹിക സാമ്പത്തിക സ്ഥിതികൾ വിലയിരുത്തി തുടക്കമെന്ന നിലയിൽ ഒരു വർഷത്തേക്ക് തെരെഞ്ഞെടുക്കുന്ന 10പേർക്ക് ഏപ്രിൽ മാസം മുതൽ സഹായം ലഭിച്ചുതുടങ്ങും.

മുസ്ലിം ലീഗ് ബാലുശ്ശേരി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അഹമ്മദ് കോയ മാസ്റ്റർ റമദാൻ കാല പ്രവർത്തനങ്ങളുടെ ആദ്യഫണ്ട് കുവൈറ്റ് വ്യവസായി മുഹമ്മദ് ഫിറോസ് അൽ ബ യാദറിൽ നിന്ന് ഏറ്റ് വാങ്ങി ഉദ്ഘാടനം ചെയ്തു.

സ്നേഹസ്പർശം പദ്ധതിയിലേക്ക് തിരഞ്ഞടുക്കുന്ന 10 പേരിൽ രണ്ട് അംഗങ്ങൾക്കുള്ള വാർഷിക ഫണ്ട് യഥാക്രമം ഷമീർ ചാത്രോത്തും(ഏബ്ൾ ഫയർ സിസ്റ്റം), തെക്കയിൽ തറുവയ്ക്കുട്ടി ഹാജിയും (മയൂര ജ്വല്ലറി ) ഏറ്റടുത്ത് തുക കമ്മിറ്റിക്ക് കൈമാറി, കെ.എം.ജലീൽ പദ്ധതി വിശദീകരിച്ചു. ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ കൂടതൽ ശ്രദ്ധ പതിപ്പിക്കാന്യം ഏപ്രിൽ 2 ഞായറാഴ്ച നിലീഫ് ഡേ ആയി ആചരിക്കാനും തീരുമാനിച്ചു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!