കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസ് എസ് ഐ വാഹനാപകടത്തിൽ മരിച്ചു

കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസ് എസ് ഐ വാഹനാപകടത്തിൽ മരിച്ചു

കോഴിക്കോട്: വാഹനാപകടത്തിൽ എസ് ഐയ്ക്ക് ദാരുണാന്ത്യം. കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസ് എസ് ഐ മണക്കടവ് സ്വദേശി വിചിത്രൻ(52) വാഹനാപകടത്തിൽ മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30 ഓടെ ചാലപ്പുറം മാങ്കാവ് റോഡിൽ മൂരിയാട് പാലത്തിലായിരുന്നു അപകടം.

രാത്രി ട്രാഫിക് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേയ്ക്ക് പോകുകയായിരുന്നു എസ് ഐ. റോഡരികിൽ കിടന്ന വിചിത്രനെ അതുവഴിവന്ന രണ്ട് യുവാക്കളാണ് പി വി എസ് ആശുപത്രിയിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവിടെ നിന്ന് ആസ്റ്റർ മിംസിലേക്ക് മാറ്റിയെങ്കിലും പുല‌ർച്ചയോടെ മരിച്ചു. അപകടത്തിൽ എസ് ഐയ്ക്ക് തലയ്ക്കാണ് പരുക്കേറ്റത്.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!