വിദേശമദ്യവുമായി അറസ്റ്റിൽ

വിദേശമദ്യവുമായി അറസ്റ്റിൽ

പന്തീരാങ്കാവ്: അനധികൃതമായി മദ്യവിൽപന നടത്തിയ യുവാവ് പൊലീസ് പിടിയിലായി. രണ്ടര ലിറ്റർ വിദേശമദ്യം കടത്തി വിൽപന നടത്തിയ പെരുമണ്ണ തവിട്ടു ചുരകുന്ന് സുകേഷിനെയാണ് (38) പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഓട്ടോയിൽ സീറ്റിനടിയിൽ രഹസ്യയറയുണ്ടാക്കി മാഹിയിൽനിന്ന് മദ്യം കൊണ്ടുവന്നാണ് വിൽപന നടത്തിയിരുന്നത്. പന്തീരാങ്കാവ് ഇൻസ്പെക്ടർ എൻ. ഗണേഷ് കുമാർ, സബ് ഇൻസ്പെക്ടർ ടി.വി. ധനഞ്ജയദാസ്, സി.പി.ഒമാരായ രഞ്ജിത്ത്, സബീഷ്, കിരൺ, സഫീൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!