കാരന്തൂർ മർക്കസ് കോളേജിൽ ഫുട്ബോൾ ആരാധകർ വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തി; നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

കാരന്തൂർ മർക്കസ്  കോളേജിൽ ഫുട്ബോൾ ആരാധകർ വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തി; നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

കോഴിക്കോട് : കോഴിക്കോട് ഫുട്‌ബോൾ ആരാധകരായ വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം. കാരന്തൂർ മർക്കസ് കോളേജിലെ വിദ്യാർത്ഥികളാണ് കോളേജ് ഗ്രൗണ്ടിൽ വാഹനവുമായെത്തി പ്രകടനങ്ങൾ നടത്തിയത്. ഉച്ചയ്‌ക്ക് രണ്ടരയ്‌ക്ക് ആരംഭിച്ച പരിപാടി ഒരു മണിക്കൂറോളം നേരം അപകടകരമായ സൃഷ്ടിച്ചു. നാല് കാറുകളിലായാണ് വിദ്യാർത്ഥികൾ എത്തിയത്. തുടർന്ന് വിവിധ രാജ്യങ്ങളുടെ പതാകകളുമായി കാറിന്റെ മുന്നിലും പിന്നിലും നിന്ന് അഭ്യാസ പ്രകടനങ്ങൾ നടത്തുകയായിരുന്നു.

കോളേജിലെ തന്നെ ചിലരാണ് മോട്ടോർ വാഹന വകുപ്പിനെ വിവരം അറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ രണ്ട് കാറുകൾ തിരിച്ചറിഞ്ഞു. മറ്റ് രണ്ട് കാറുകൾ ആരുടേതാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. കാറിന്റെ ഉടമസ്ഥരോട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വഹനം ഓടിച്ചവരുടെ ലൈസൻസും വാഹനങ്ങളുടെ റജിസ്‌ട്രേഷനും സസ്‌പെൻഡ് ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!