കൊയിലാണ്ടി: ഓപറേഷൻ യെല്ലോയുടെ ഭാഗമായി താലൂക്കിൽ അനർഹമായി റേഷൻ കൈപ്പറ്റിയവരിൽനിന്ന് 8,98,682 രൂപ പിഴ ഈടാക്കി. മേപ്പയ്യൂർ, മഞ്ഞക്കുളം, വിളയാട്ടൂർ എന്നിവിടങ്ങളിൽ വീടുകളിൽ നടത്തിയ പരിശോധനയിൽ അനർഹമായി കൈവശംവെച്ച 11 റേഷൻ കാർഡുകൾ പിടിച്ചെടുത്തു.
അനർഹ കാർഡുകൾ കൈവശം വെച്ച സർക്കാർ, ഗവൺമെന്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കെതിരെ വകുപ്പുതല നടപടികൾക്ക് നിർദേശം നൽകി. അനർഹമായി കൈവശംവെച്ച 388 കാർഡുകൾ പൊതുവിഭാഗത്തിലേക്കു മാറ്റി. താലൂക്ക് സപ്ലൈ ഓഫിസർ ചന്ദ്രൻ കുഞ്ഞിപറമ്പത്ത്, റേഷനിങ് ഇൻസ്പെക്ടർമാരായ എം. ശ്രീലേഷ്, പി. രാധാകൃഷ്ണൻ, കെ. ഷിംജിത്ത്, ജീവനക്കാരൻ ജ്യോതി ബസു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.