തിരുവമ്പാടി പൊതുശ്മശാനം ഉദ്ഘാടനം കഴിഞ്ഞ്‌ ദിവസങ്ങൾക്കകം പ്രവർത്തനരഹിതം

തിരുവമ്പാടി പൊതുശ്മശാനം ഉദ്ഘാടനം കഴിഞ്ഞ്‌ ദിവസങ്ങൾക്കകം  പ്രവർത്തനരഹിതം

തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്ത് പൊതുശ്മശാനം ഉദ്ഘാടനം കഴിഞ്ഞ്‌ ദിവസങ്ങൾക്കകം പ്രവർത്തനരഹിതമായി. ഗ്യാസുമായി ബന്ധിപ്പിക്കുന്ന പൈപ്പ് ഭാഗത്തെ തകരാറുമൂലം യന്ത്രം പ്രവർത്തിപ്പിക്കാൻപറ്റാത്ത അവസ്ഥയാണ്. കഴിഞ്ഞ മൂന്നിനാണ് ലിന്റോ ജോസഫ് എം.എൽ.എ. ശ്മശാനം തുറന്നുകൊടുത്തത്. ഒരു മൃതദേഹം മാത്രമാണ് സംസ്കരിക്കാനായത്. ആദ്യ മൃതദേഹം സംസ്കരിക്കുന്നതിനിടെ തന്നെ യന്ത്രത്തകരാർ ബോധ്യപ്പെട്ടതോടെ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. തകരാർ പരിഹരിക്കാൻ കരാറുകാരായ സിൽക്ക് ഏജൻസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അടുത്തയാഴ്ചതന്നെ പരിഹാരം കാണാൻ കഴിയുമെന്നുമാണ് ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ രാമചന്ദ്രൻ കരിമ്പിലിന്റെ വിശദീകരണം.വർഷങ്ങൾക്കുമുമ്പ് സ്ഥാപിച്ച യന്ത്രം തുരുമ്പെടുത്തതാണ് പ്രശ്നമായതെന്നും അദ്ദേഹം വ്യക്തമാക്കി.

മലയോരനിവാസികളുടെ നിരന്തര മുറവിളികൾക്കൊടുവിൽ യാഥാർഥ്യമായ പൊതുശ്മശാനം ആരംഭത്തിൽത്തന്നെ പ്രതിസന്ധിയിലായത് പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!